ചാവക്കാട്: കടയിൽ കയറി യുവതിയെ അക്രമിച്ചു കൈചെയിൻ കവർന്നു.
എടക്കഴിയൂർ അകലാട് പാണ്ടികശാല പറമ്പിൽ ഇല്യാസിന്റെ ഭാര്യ ഷമീജ (34) യുടെ കൈ ചെയിനാണ് കവർന്നത്.ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
ഷമീജയുടെ ഉടമസ്ഥതയിലുള്ള ഹിബ ടൈലറിംഗ് എന്ന സ്ഥാപനത്തിൽ കറുത്ത കണ്ണട ധരിച്ചെത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന മണലും കരിയും ചേർന്ന പൊടി മുഖത്തേക്ക് എറിഞ്ഞു കഴുത്തിനു കുത്തിപ്പിടിക്കുകയായിരുന്നു. കഴുത്തിൽ മാല ഇല്ലാതിരുന്നതിനാൽ പിന്നീട് കൈചെയിനും പൊട്ടിച്ചെടുത്തു യുവാവ് ബൈക്കിൽ കടന്നു കളഞ്ഞു.
പരിക്കേറ്റ ഷമീജയെ ചാവക്കാട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭർത്താവ് ഉച്ചക്ക് ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം