ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി പി ആര്‍ സിയാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മണത്തലയില്‍ നിന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് സിയാദ് വരണാധികാരിയായ ബിഡിഒ സി കെ മോഹനന്‍ നായര്‍ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബി കെ ഹുസൈന്‍ തങ്ങള്‍, നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ ബ്രോഡ്‌വേ, കണ്‍വീനര്‍ പി കെ അബ്ദുല്‍ ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം അക്ബര്‍, റസാക്ക് മൗലവി. എന്നിവരും ഒപ്പമുണ്ടായിരുന്നു.