പാവറട്ടി : ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി നടന്നു. ഉദ്ഘാടനം  പാവറട്ടി എസ് ഐ എം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് കോർഡിനേറ്റർ സ്മിത അധ്യക്ഷയയി. പഞ്ചായത്ത് പ്രസിഡന്റ് യു.കെ ലതിക, വൈസ് പ്രസിഡന്റ് ടി.സി മോഹനൻ, ബെന്നി ആന്റണി, ഒ.ടി ബാബു, രാഗി സുരേഷ്, വത്സ ധർമ്മരാജ്, ആർ.പി രാധ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.