ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റേയും കേരള തണ്ണീർതട അതോരിറ്റിയും എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ പഠന ശില്പശാല സംഘടിപ്പിച്ചു.
പ്രളയാനന്തരം കനോലി കനാലിലുണ്ടായ ജൈവവൈവിധ്യ മാറ്റങ്ങളെ കുറിച്ചാണ് പ്രധാനമായും പഠനം നടത്തുന്നതെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ് പറഞ്ഞു.
കനോലി കനാലിലെ ജൈവവൈവിധ്യം വീണ്ടെടുക്കാനുള്ള പരിശ്രമം കൂടി ഉണ്ടാകണമെന്ന് ശില്പശാലയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
എൽ എ ഫ് മമ്മിയൂർ, ശ്രീകൃഷ്ണ ഗുരുവായൂർ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് എന്നീ കലാലയങ്ങളിലെ ജന്തുശാസ്ത്ര പി.ജി വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്
ചാവക്കാട് മുനിസ്സിപ്പൽ ചെയർമാൻ എൻ.കെ അക്ബർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഡോ.സുജിത് സുന്ദരം, ഡോ. സ്വപ്ന ജോണി, ജെയിൻ ജെ.തേറാട്ടിൽ, ഡോ.ഹരിനാരായണൻ, സലിം ഐഫോക്കസ്, ഉണ്ണികൃഷ്ണൻ, ജോജു വടുക്കുട്ട്, ജോഷി മാസ്റ്റർ എന്നിവർ സംസാരിച്ചു.