ഗുരുവായൂർ : പുത്തമ്പല്ലിയിൽ വില്ല വാടകകെടുത്ത് പെൺവാണിഭം. യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചോളോട് പുത്തൻപുരക്കൽ സതീശ്കുമാർ(47) ചാവക്കാട് തിരുവത്ര കൂർക്കപറമ്പിൽ ബാബു(ബിസിത ബാബു-42), പത്തനംതിട്ട മേപ്പത്ത് റീന(40)എന്നിവരെയാണ് ഗുരുവായൂർ സി.ഐ. ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സതീഷ്‌കുമാർ ഒരു മാസം മുമ്പാണ് പുത്തമ്പല്ലിയിൽ വില്ല വാടകക്കെടുക്കുന്നത്. മൊബൈൽഫോൺ വഴിയാണ് വില്ലയിലേക്ക് ഇടപാടുകാരെ വിളിച്ചു വരുത്തിയിരുന്നത്. പരിസരവാസികൾക്ക് സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വീട് വളഞ്ഞ് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമതിച്ചു. പിടിയിലായ ബാബു വർഷങ്ങളായി പോലീസികാർക്ക് രഹസ്യ വിവരങ്ങൾ നൽകി വിശ്വാസ്യത പിടിച്ചു പറ്റിയിരുന്നു. സതീശും ബാബുവും ഫൈനാൻസ് ഇടപാടുകാരാണെന്നാണ് പരിസരവാസികളെ ധരിപ്പിച്ചിരുന്നത്. ടെമ്പിൾ സി.ഐ എൻ രാജേഷ്‌കുമാർ, ഗുരുവായൂർ എസ്.ഐ ആർ.ബിജു, എ.എസ്.ഐ സി.ശ്രീകുമാർ, സി.പി.ഒമാരായ കെ.എച്ച്. ഷെമീർ, കെ.ഫൈസൽ, വനിത സിവിൽപോലീസ് ഓഫീസർ മിനിത എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.