പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഷിജു

പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഷിജു

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന  യുവാവ് അറസ്റ്റില്‍. പാവറട്ടി വെന്മേനാട് പീച്ചിലി വീട്ടില്‍ ഷിജു(36)വിനെയാണ് ചാവക്കാട് സി.ഐ കെ.ജി.സുരേഷ്, എസ്.ഐ കെ. വി മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് പാലയൂര്‍ സെന്റ്‌തോമസ് പള്ളിയുടെ പരസരങ്ങളില്‍ വെച്ച്  യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ചാവക്കാട് തിരുവത്ര സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഗള്‍ഫിലേക്ക് കടന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ഇതേ തുടര്‍ന്നു പോലീസ് ലുക്കൌട്ട് നോട്ടീസ് ഇറക്കിയിരുന്നു.  ഇത് പ്രകാരം കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ വിമാനത്താവള അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.