ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ പൊതുപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിനെതിരേ പോലീസ് കേസെടുത്തു. കെ.എം. ഇബ്രാഹിമിന്റെ പേരിലാണ് പൊതുപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കേസെടുത്തത്.
പൊതുപ്രവര്‍ത്തക തൃശ്ശൂര്‍ റേഞ്ച് ഐ.ജി.ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പീഡനം സംബന്ധിച്ച് പരാതിക്കാരി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.