ഗുരുവായൂര്‍: ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാതെ ഗുരുവായൂര്‍ പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യൂത്ത് ലീഗ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പീഡന കേസില്‍ മുമ്പെങ്ങുമില്ലാത്ത സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇരയുടെ ഭാഗം കേള്‍ക്കണമെന്ന സാമാന്യ നടപടി പോലും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെുന്നും യോഗം വിലയിരുത്തി. യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. ആര്‍.എം സുജാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അബൂ താഹിര്‍, റിസ്വാന്‍ ഷംസുദ്ദീന്‍, സി.കെ ആഷിഖ്, മുഹമ്മദ് ജസ്സാര്‍ തടങ്ങിയവര്‍ സംസാരിച്ചു.
ഗുരുവായൂര്‍: സ്ത്രീ പീഡനകേസില്‍ കുറ്റാരോപിതനായ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി രഘുരാമനെതിരെ നടപടി എടുക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ജനതാദള്‍ എസ് മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ഇരയുടെ ഭാഗം കേള്‍ക്കണമെന്ന സാമാന്യ രീതി നടപ്പിലാക്കണമെുന്നും നഗരസഭ മുന്‍ സെക്രട്ടറിയെ സര്‍വ്വീസില്‍ നി്ന്ന് മാറ്റി നിറുത്തണണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍വ്വീസ് കാലയളവില്‍ ഔദ്യോദിക പദവി ദുരുപയോഗം ചെയ്ത് സെക്രട്ടറി അനുമതി നല്‍കിയ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടു വരണം. യോഗത്തില്‍ എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.