ചാവക്കാട് : പ്രവാസികളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വെസ് പ്രസിഡന്റ് ഉസ്മാൻ എടായൂർ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ഹാഫിസ് വടക്കേക്കാട് സ്വാഗതവും എം.എസ് സാലിഹ് നന്ദിയും പറഞ്ഞു. ആരിഫ് പാലയൂർ, അൻവർ അസീസ്, നജീബ് തിരുവത്ര എന്നിവർ പങ്കെടുത്തു.