ചാവക്കാട് : യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ക്രസന്റ് ആർട്‌സ്, സ്പോർട്സ് ആന്‍ഡ് കൾച്ചറൽ സെന്‍റര്‍ ചീനിച്ചുവടിന്‍റെ ആഭിമുഖ്യത്തിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി. തിരുവത്ര ആനത്തലമുക്കിൽ നിന്നും പുറപ്പെട്ട് പുത്തൻകടപ്പുറം, തീരദേശ വഴിയോരങ്ങളിലൂടെ ചീനിച്ചുവട് സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡന്റ് നജീബ് സി മുസ്തഫ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ഒന്നാം വാർഡ് കൗണ്സിലർ ടി എ ഹാരിസ് ഉദ്ഘാടനം നിവഹിച്ചു. സെക്രട്ടറി സഈദ് കെ മുഹമ്മദാലി, ട്രഷറര്‍ റാഫി ആലുങ്ങല്‍, ക്രെസന്റ്  ജിസിസി മെമ്പർമാരായ നിയാസ്, മാലിക്, അനൂപ്, ഷാക്കിർ, ഷാഫി കെ കെ, നിയാസ് അഹമ്മദ്  എന്നിവർ സംസാരിച്ചു.