ചാവക്കാട് : സൂഫി ദര്‍വേശുകളുടെ പാരമ്പര്യമുള്ള ചാവക്കാട്ടെ തീരദേശത്ത് നിന്ന് അകമീയം എന്ന പേരില്‍ ഒരു സൂഫി ഓണ്‍ലൈന്‍ മാഗസിന് തുടക്കം കുറിച്ചു. കുറ്റിപ്പുറം ജാഫര്‍ സഖാഫ് തങ്ങള്‍ മാഗസിന് ഉദ്ഘാടനം ചെയ്തു. അകലാട് മെഹന്തിഗാര്‍ഡന്‍ അല്‍സാക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ നാസര്‍ മാലിക്ക്, ബക്കര്‍ തെക്കാത്ത്, എ.എം അലാവുദ്ദീന്‍, കാസിം സയിദ്, അലി ആസാദ്, മായിന്‍കുട്ടി അണ്ടത്തോട്, നസീര്‍ വടക്കേകാട് എന്നിവർ സംസാരിച്ചു.
നബീല്‍ മുഹമ്മദലി സ്വാഗതവും ഷമീര്‍ എടക്കഴിയൂര്‍ നന്ദിയും പറഞ്ഞു. എഴുത്തുകാരനും ചിന്തകനുമായ സൈനുദ്ദീന്‍ മന്ദലാംകുന്നാണ് അകമീയത്തിന്റെ ചീഫ് എഡിറ്റര്‍.