ഗുരുവായൂർ : ലോകസഭ സ്പീക്കറും മുതിർന്ന ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജൻ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചതിരിരിഞ്ഞ് നാലരയോടെയാണ് ദർശനം. അവധി ദിവസമായതിനാലും മലയാളം മാസം ഒന്നാം തിയ്യതിയായതിനാലും ക്ഷേത്രത്തിൽ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. തിരക്ക് കണക്കിലെടുത്ത് ലോകസഭ സ്പീക്കർക്ക് ദർശനം നടത്തുന്നതിന് സുരക്ഷ ഒരുക്കിയിട്ടുണ്ട്