എടക്കഴിയൂര്‍: സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം മുനിസിപ്പൽ കൗൺസിലർ തറയിൽ ജനാർദനൻ നിർവഹിച്ചു. കിറാമൻകുന്നു മഹല്ല് പ്രസിഡന്റ്  കെ. വി. അഷ്‌റഫ്‌ ഹാജി, പൊതുപ്രവർത്തകരായ കെ. വി. ഷാനവാസ്, കെ. വി. യൂസുഫ് അലി, സ്റ്റാർ ഗ്രൂപ്പ്‌ പ്രസിഡന്റ് അബ്ദുൽ അസീസ്,  സെക്രട്ടറി ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കുടിവെള്ള ദുരിതമനുഭവിക്കുന്ന തിരുവത്ര കിറാമൻകുന്നു മേഖലയിലെ കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം ആരംഭിച്ചു.