ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തൊട്ടാപ്പ് ലൈറ്റ്ഹൗസ് പരിസരത്തെ ശ്മശാനഭൂമിയില്‍ നിര്‍മ്മിക്കുന്ന വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച നടന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് വാതകശ്മശാനത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. പഞ്ചായത്തിന് ലോകബാങ്ക് സഹായമായി ലഭിച്ച 80 ലക്ഷം രൂപ ചെലവിലാണ് വാതകക ശ്മശാനം നിര്‍മ്മിക്കുന്നത്. ശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്. വാതക ശ്മശാനം നിര്‍മ്മിക്കുന്നതിനായി ഈ പ്രദേശത്ത് മറവുചെയ്തിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ഷൈല മുഹമ്മദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.എ അബൂബക്കര്‍ ഹാജി, സി മുഷ്താഖ് അലി, കടപ്പുറം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.ഡി വീരമണി, ഷംസിയ തൌഫീഖ്, വി.എം മനാഫ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാജിദ ഹംസ, ടി.സി ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ടി.കെ. ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ. ഷമുഖന്‍, നിതവിഷ്ണുപാല്‍, പി.എ. അഷ്ഖര്‍ അലി, പി.കെ. ബഷീര്‍, പി.വി. ഉമ്മര്‍ കുഞ്ഞി, അസി. എഞ്ചിനീയര്‍ റിഷ്മ എന്നിവര്‍ പ്രസംഗിച്ചു.