ചാവക്കാട് : മണത്തല ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചിത്ര കലാകാരനായ മണി ചാവക്കാടിനെ ആദരിച്ചു.
ശിശുദിനത്തോടനുബന്ധിച്ച് പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ മണി ചാവക്കാടിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചത്. ചിത്രകലാരംഗത്ത് താല്പര്യമുള്ള ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് അദ്ദേഹത്തെ സന്ദർശിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തത്. മണി ചാവക്കാട് ചിത്രകലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികളുമായി സംവദിച്ചു.
വിദ്യാർത്ഥികളെ സ്കൂളിലെ അധ്യാപകരും അനുഗമിച്ചിരുന്നു.