ചാവക്കാട്: കോട്ടുമല ബാപ്പു മുസ് ലിയാര്‍ മികവുറ്റ പ്രബോധകനും സമസ്തയെ ജനകീയമാക്കിയ അതുല്യ പ്രതിഭയുമായിരുന്നുവെന്ന് സമസ്ത ജില്ല ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പറഞ്ഞു.
എസ്.വൈ.എസ് എടക്കഴിയൂര്‍ മഹല്ല് യൂണിറ്റ് സംഘടിപ്പിച്ച ബാപ്പു മുസ് ലിയര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഷാഹുല്‍ ഹമീദ് റഹ്മാനി, നവാസ് റഹ്മാനി, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഗഫൂര്‍ മുസ്ലിയാര്‍, കെ.എം മുഹമ്മദ് മുസ് ലിയാര്‍, മൊയ്തു ഹാജി, റഷാദ് എന്നിവര്‍ സംബന്ധിച്ചു. പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ബ്ളാങ്ങാട് മുഹമ്മദ് കുട്ടി ബാഖവി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.