ചാവക്കാട് : പൗരത്വം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 29 ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന ദേശരക്ഷാ സമ്മേളനത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ നയിക്കുന്ന ദേശ രക്ഷാ റോഡ് മാർച്ച് ഇന്ന് രാവിലെ ഒൻപതു മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു, ടി എൻ പ്രതാപൻ എം പി ഫ്ലാഗ് ഓഫ് ചെയ്തു. .
ചാവക്കാട് നടക്കുന്ന സ്വീകരണ സമ്മേളനം കേരള മുസ്ലീം ജമാഅത്ത് ചാവക്കാട് സോണ്‍ പ്രസിഡന്‍റ് ഇസ്ഹാഖ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് ഉദ്ഘാടനം ചെയ്യും.പി കെ ബാവ ദാരിമി പ്രമേയ പ്രഭാഷണവും സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി മുഖ്യപ്രഭാഷണവും നടത്തും. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.