ഗുരുവായൂര്‍ : കേരള മഹാത്മജി സാംസ്‌കാരിക വേദിയും തവൂര്‍ കേളപ്പജി സാംസ്‌കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ കേളപ്പജി സ്മാരക പുരസ്‌കാരം ടി.വി.ചന്ദ്രമോഹന് സമ്മാനിച്ചു. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ എം.പി. അബ്ദുസമ്മദ് സമദാനി പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. പുതു തലമുറ രാഷ്ടീയത്തിലേക്ക് കടന്നു വരാന്‍ മടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേളപ്പജി സാംസ്‌കാരിക വേദി ചെയര്‍മാന്‍ തവൂര്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വ്വോദയമണ്ഡലം പ്രസിഡന്റ് എം. പീതാബംരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമതിയംഗം കെ.കുഞ്ഞുണ്ണി, പി.എസ്.ജയന്‍, സജീവന്‍ നമ്പിയത്ത്, ഷാജു പുതൂര്‍, വി.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.