ഗുരുവായൂർ : ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെ വി അബ്ദുൽ ഖാദർ എം എൽ എ അധ്യക്ഷത വഹിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശിഷ്ട വ്യകതിത്വങ്ങൾ പങ്കെടുത്തു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷന് അധികം താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് മാറാം.