അബുദാബി: പികെ അബ്ദുല്‍കരീം ഹാജിയുടെ വിയോഗം മതസാമൂഹിക സാംസ്‌കാരിക രംഗത്തെ തീരാ നഷ്ടമാണെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
45 വര്‍ഷത്തിലധികമായി പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന കരീംഹാജിയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്ന് അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം പിഎം റഷീദ്, എന്നിവര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഇ പി ഖമറുദ്ധീന്‍, തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡണ്ട് കോയ തിരുവത്ര, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് വിഎം മുനീര്‍, ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. കരീംഹാജിയുടെ വിയോഗത്തിലൂടെ പഴയ കാല തലമുറയിലെ പ്രധാന കണ്ണിയാണ് നഷ്ടമായതെന്ന് കെഎംസിസി മുന്‍സംസ്ഥാന സെക്രട്ടറി റസാഖ് ഒരുമനയൂര്‍ പറഞ്ഞു. കെഎംസിസി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്, വയനാട്, പാലക്കാട്, തെക്കന്‍ മേഖല കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി