ചാവക്കാട് : കോവിഡ് മഹാമാരിയിൽ
നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ
വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കലിന് അണിയറ നീക്കം നടത്തുന്ന സർക്കാർ നടപടി
അങ്ങേയറ്റം പൈശാചികമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ പ്രസ്താവിച്ചു.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾ തൊഴിൽ രഹിതരായി തിരിച്ചെത്തിക്കൊണ്ടിരിക്കെ എല്ലാ അർത്ഥത്തിലും ജനജീവിതം അങ്ങേയറ്റം ദുസ്സഹമാണ് സാഹചര്യം.
ഈ അവസ്ഥയിൽ ജനങ്ങളെ അന്യായമായി കുടിയിറക്കുന്ന നാൽപ്പത്തഞ്ച് മീറ്റർ പദ്ധതിയുമായി മുന്നോട്ടു പോകുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. അല്ലാത്തപക്ഷം വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന് യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകി.
മേഖലാ ചെയർമാൻ വി സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ഉസ്മാൻ അണ്ടത്തോട്,
വേലായുധൻ തിരുവത്ര, കമറുദ്ദീൻ പട്ടാളം,
നൂറുദ്ദീൻ ഹാജി എന്നിവർ സംസാരിച്ചു.