പുത്തൻകട്ടപ്പുറം: സൂര്യ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ വര്ഷത്തെ ആദ്യത്തെ കടലാമ കുഞ്ഞുങ്ങളെ കടലിലേക് ഇറക്കിവിട്ടു. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്. 13 കൂടുകളിലായി 1420 മുട്ടകളാണ് സമിതിയുടെ സംരക്ഷണയിലുള്ള ഹാച്ചറിയിലുള്ളത്.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെകെ മുബാറക്ക് ഉദ്ഘാടനം നിർവഹിച്ചു. സംരക്ഷണ സമിതി പ്രസിഡന്റ് പി എ സെയ്തുമുഹമ്മദ് അധ്യക്ഷനായി. ഗ്രീൻ ഹാബിറ്റാറ്റ് ഡയറക്ടർ എൻ.ജെ.ജയിംസ്, ബയോ ഡിവേഴ്സിറ്റി ജില്ലാ കോ ഡിനേറ്റർ ഫെബിൻ ഫ്രാൻസീസ്, സംരക്ഷണ സമിതി അംഗങ്ങളായ പി എ നസീർ, പി എ ഫൈസൽ, എ.എസ്സ്.നാരായണൻ, എ ഐ ഷമീർ, എ.കെ ഫാറൂഖ്, കെ.എ.സുഹൈൽ, എ.എൻ.മിഥുൻ, റ്റി.കെ.മുസ്തഫ, പി.എ നജീബ്’, ഷംനാദ്, കെ.എച്ച്. ഫാസിൽ, കെ.എച്ച്.മുജി, റ്റി.എം സൈനുദ്ധീൻ, റ്റി.കെ അബ്ദുൾസലാം പി.ബി ഹംസ, പി.എച്ച് ഷമീം, രത്തൻലാൽ, നിസാബുദ്ദീൻ എന്നിവർ പങ്കെടുത്തു