ചാവക്കാട് പുത്തൻ കടപ്പുറം പരുക്ക്പറ്റി തീരത്തടിഞ്ഞകടലാമക്ക് മൃഗാശുപത്രിയിൽ ചികിത്‌സ നൽകി.
കഴിഞ്ഞ ദിവസം പരുക്ക് പറ്റി തീരത്തടിഞ്ഞ കടലാമയെ സൂര്യ കടലാമസംരക്ഷണ സമിതി പ്രവർത്തകർ ചാവക്കാട് മുഗാശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോ. രഞ്ജിജോൺ ആമയെ പരിശോധിച്ചു ചികിത്സ നൽകി. ഡോക്ടറുടെ നിർദേശപ്രകാരം ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സുഖം പ്രാപിച്ചാൽ ആമയെ കടലിലേക്ക് ഇറക്കിവിടും.
സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് പി.എ സെയ്തുമുഹമ്മദ്, പി.എ നസീർ, പി.കെ റഫീഖ്, പി.എഷറഫുദ്ധീൻ കെ.എ സുഹൈൽ, പി.എ നജീബ്, കെ.എച്ച് മുജി, പി.എ ഫൈസൽ കെ എസ്സ് ഷംനാദ് എന്നിവർ ചേർന്നാണ് ആമയെ പരിപാലിക്കുന്നത്.