Header

ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ 9 കോടി രൂപ വായ്പയെടുക്കും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സ്വന്തമായി ഭൂമിയുളള ഭവന രഹിതരായിട്ടുളളവര്‍ക്കായി ലൈഫ്പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ വിഹിതമായ 9 കോടി രൂപ  വായ്പ എടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ വിഹിതമായ  9,17,29,614/- രൂപ കെ യു ആര്‍ ഡി എഫ്സി  മുഖേനയാണ്  വായ്പ എടുക്കുക. നഗരസഭ 15-ാം വാര്‍ഡില്‍ താലൂക്കാശുപത്രി  – സഹകരണ റോഡ് വികസനത്തിനായി സ്ഥലമുടമകള്‍ നഗരസഭയ്ക്ക് സൗജന്യമായി നല്‍കിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.  ഭൂമി നല്‍കുന്ന സ്ഥലമുടമകള്‍ക്ക് സൗജന്യമായി സംരക്ഷണ ഭിത്തി നഗരസഭ കെട്ടി നല്‍കും. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള 4.5 ലക്ഷം ചിലവുവരുന്ന  3 റോഡ് അറ്റകുറ്റപണികള്‍ക്ക് ലഭിച്ച ഓഫര്‍ അംഗീകരിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.