ചാവക്കാട് : ചാവക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരൻ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സീനിയർ ക്ലർക്കായ എളവള്ളി സ്വദേശി കെ എം രമേഷ് ഒരു മാസത്തെ ശമ്പളമായ 44340/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കൊറോണ ഭീതിയിൽ ലോക്ക്ഡൗൺ ദുരിതം പേറുന്നവർക്ക് ആശ്വാസം പകരുകയാണ് രമേശ്‌. ചാവക്കാട് തഹസിൽദാർ സി.എസ്.രാജേഷ് തുക ഏറ്റുവാങ്ങി.