തിരുവത്ര : മേഖലയിലെ ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച തിരുവത്ര വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി എ ഹംസ ഹാജി (പ്രസിഡണ്ട്‌ ), മനയത്ത് യൂസുഫ് ഹാജി (ജനറൽ സെക്രട്ടറി) എന്നിവരുൾപ്പെടെ പതിനൊന്നംഗ ഭരണ സമിതിയെ ഇന്നലെ ചേർന്ന ജനറൽബോഡി തിരഞ്ഞെടുത്തു.

വിദ്യാഭ്യാസ സഹായം, നിർധന യുവതികൾക്ക് വിവാഹ സഹായം, രോഗികൾക്ക് ചികിത്സാ സഹായം, വീട് നിർമ്മാണം, സ്ത്രീകൾക്ക് തൊഴിൽ പരിശീലനം എന്നിവയാണ് ലക്ഷ്യമിടുന്നത്.
വൈസ് പ്രസിഡന്റുമാരായി എ എം ഫാറൂഖ് ഹാജി, ടി എം എ സലാം, കരിമ്പി ഹസൈനാർ ഹാജി, കേരന്റെകത്ത് അബ്ദുറഹ്മാൻ ഹാജി എന്നിവരെയും സെക്രട്ടറി മാരായി ടി വി കമറുദീൻ, മുസ്തഫ തയ്യിൽ, സഫർഖാൻ കെ കെ, രാമി മുഹ്സിൻ, ട്രഷറർ ടി എച്ച് അബൂബക്കർ ഹാജി, എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്റർ നിയാസ് അഹമ്മദ്.
പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റ ഭാഗമായി കൂടുതൽ പേരെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനു മെമ്പർഷിപ് കാമ്പയിൻ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി മനയത്ത് യൂസുഫ് ഹാജി പറഞ്ഞു.