അവിയൂർ: പാടത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അവിയൂർ വീട് ദാസന്റെ മകൻ മിഥുൻ ദാസ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ കുളിക്കാനിറങ്ങി കാണാതായ മിഥുനു വേണ്ടി നാട്ടുകാരും ഗുരുവായൂർ ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിൽ നാലുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.