ചാവക്കാട് : മണത്തലയിൽ അടച്ചിട്ട വീട്ടിൽ മോഷണം. മണത്തല കുറ്റിയിൽ ശശിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു പവന്റെ മോതിരം, പൂജാമുറിയിൽ നിന്നും ദേവിയുടെ ഒരുപവൻ തൂക്കം വരുന്ന ആഭരണം. ക്യാമറ, റാഡോ വാച്ച്, ആറായിരം രൂപ എന്നിവയാണ് മോഷ്ടാവ് കവർന്നത്.
കഴിഞ്ഞ ദിവസം ശശിയും കുടുംബവും ബന്ധു വീട്ടിൽ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മുൻ ഭാഗത്തെ വാതിൽ തിക്കിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് കരുതുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.