തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ തിരുവത്ര പോസ്റ്റോഫീസ് പരിധിയിൽ വിജയികളായ മുഴുവൻ എസ് എസ് എൽ സി, പ്ലസ്‌ടു വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും ആദരിക്കുന്നു.
ജൂലായ് 28 ഞായറാഴ്ച്ച പുത്തൻകടപ്പുറം ടെക്നിക്കൽ ഹൈസ്‌കൂളിൽ വെച്ചു നടത്തപ്പെടുന്ന “വിജയഭേരി 2019″ൽ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
മേഖലയിലെ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി ജൂലായ് 20 ന് മുൻപായി തിരുവത്ര സൈഫുള്ള റോഡിലുള്ള ടി മാർട്ട് സൂപ്പർ മാർക്കറ്റിൽ ഏൽപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും, ജീവകാരുണ്യ രംഗത്തും മാതൃകാപരമായ സേവനപ്രവർത്തനങ്ങളാണ് തിരുവത്ര വെൽഫെയർ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.