ഗുരുവായൂർ :റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയ്ക്ക് തൃശൂർ മാർത്തോമ്മാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനം. ആദ്യമായാണ് തൃശൂർ മാർത്തോമാ സ്‌കൂൾ ഒപ്പന വിഭാഗത്തിൽ പങ്കെടുക്കുന്നത്. ഇവർക്ക് വേണ്ടി ഒപ്പന ചിട്ടപ്പെടുത്തിയ ജാബിറിന്റെയും ആദ്യ പരീക്ഷണമായിരുന്നു ഇത്. തൃശൂർ ഉപജില്ലയ്ക്ക് വേണ്ടി സമ്മാനം നേടിയെടുത്ത സന്തോഷത്തിലാണ് മാർത്തോമാ സ്‌കൂളിലെ വിദ്യാർഥികൾ