Header

നാളെ ഹര്‍ത്താല്‍ : വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദനം – പ്രതിഷേധിച്ചവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും മണലൂര്‍ മണ്ഡലത്തിലും നാളെ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.

സി പി ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി ആര്‍ മനോജ്‌, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പില്‍, സി പി ഐ ചാവക്കാട് ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്‍, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി മുഹമ്മദ്‌ ബഷീര്‍, എ ഐ വൈ എഫ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് എം എസ് സുബിന്‍, എ ഐ എസ് എഫ് ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി വിവേക് വിനോദ്, എ ഐ വൈ എഫ് ഗുരുവായൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി സേവ്യര്‍ പി കെ, എ ഐ വൈ എഫ് വെങ്കിടങ്ങ്‌ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഹബീബ്, മണലൂര്‍ മണ്ഡലം പ്രസിഡണ്ട് യദുകൃഷ്ണന്‍, എ ഐ വൈ എഫ് പ്രവര്‍ത്തകരായ ജിഷ്ണു, ഹംസക്കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഒരുമനയൂര്‍ ഇസ്ലാമിക് സ്കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചാവക്കാട് എസ് ഐ രമേശ്‌ പിടികൂടുകയും സ്റ്റേഷനില്‍ കൊണ്ടുവന്നു മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ തന്നെ വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വെന്മേനാട് എം എ എസ് എം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോയത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ഉന്നയിക്കുന്നത്. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ പാലുവായ് സ്വദേശി അജ്മല്‍ (17), ചക്കംകണ്ടം സ്വദേശി സുഹൈന്‍ (17), റാഷിദ് (18) എന്നിവരുള്‍പ്പെടെ നാലുപേര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.
ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ പത്തുമണിയോടെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പോലീസ് സ്റ്റേഷന്‍റെ പ്രധാന കവാടത്തിനു മുന്നില്‍ കുത്തിയിരുന്നായിരുന്നു ഉപരോധം. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തി വീശിയതെന്നു നേതാക്കള്‍ ആരോപിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി വത്സരാജ്, സെക്രട്ടെരിയറ്റ് അംഗം കെ കെ സുധീരന്‍, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, കൌണ്‍സിലര്‍ സഫൂറ ബക്കര്‍ (സി പി ഐ ) എന്നിവര്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/11/aiy-uparodham-police-station.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് പോ ലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്ന എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.