ചാവക്കാട് : ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായുള്ള  കുറവുകള്‍ പരിഹരിക്കാന്‍ നൂതന പദ്ധതികള്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് ചാവക്കാട് നഗരസഭാ ബജറ്റ്. നഗ്രാസൂത്രണം പദ്ധതികള്‍ വിശദീകരിക്കുന്നിടത്താണ് നിലവിലെ ട്രാഫിക് പരിഷ്കാരത്തിന്റെ കുറവുകള്‍ നഗര വികസനത്തെ ബാധിച്ചതായ ധ്വനിയുള്ളത്. ചാവക്കാട്ടെ പുതിയ ട്രാഫിക് പരിഷ്കാരങ്ങളെ തുടര്‍ന്ന് പല കച്ചവടക്കാരും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് ഉള്ളത്.