ചാവക്കാട് : ചാവക്കാട് ടൗൺ ട്രാഫിക്ക് പരിഷ്കരരണത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ പോലെയുള്ള വലിയ വാഹനങ്ങൾ ബ്ലാങ്ങാട് – അഞ്ചങ്ങാടി- മൂന്നാംകല്ല് വഴി കടപ്പുറം പഞ്ചായത്തിലൂടെ  തിരിച്ച്  വിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കടപ്പുറം പഞ്ചായത്ത് നിവാസികള്‍.  ഭാവി പ്രതിഷേധ പരിപാടികള്‍ക്ക്  രൂപം നല്കുന്നതിനും കൂടിയാലോചിക്കുന്നതിനും വേണ്ടി  പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, സംസ്കാരിക സംഘടനകൾ, ട്രേഡ് യൂണിയൻ തുടങ്ങിയവരുടെ പ്രതിനിധികളും പൌര പ്രമുഖരും പങ്കെടുക്കുന്ന യോഗം ഇന്ന് മൂന്നു മണിക്ക് അഞ്ചങ്ങാടി കുടുംബശ്രീ ഹാളില്‍ നടക്കും.