Header

ട്രാഫിക് പരിഷ്കരണം ജനം വലഞ്ഞു : ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചു, വ്യാപാരികളുടെ നഗരസഭ മാര്‍ച്ച് നാളെ

ചാവക്കാട്: ചാവക്കാട്: നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള വണ്‍‌വേ സംവിധാനത്തിനെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചു. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടര്‍ന്നാണ്ണ് കോടതിയെ സമീപിച്ചത്. ഓട്ടോ ഡ്രൈവര്‍മാരായ ചുള്ളിപറമ്പില്‍ ചന്ദ്രന്‍, വെങ്കണ്ണിപറമ്പില്‍ ചിത്തരഞ്ചന്‍ എന്നിവരാണ് ചാവക്കാട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പുതിയ വണ്‍‌വേ സംവിധാനം നിര്‍ത്തലാക്കി പഴയ സംവിധാനം പുനസ്ഥാപിക്കണമെന്ന് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ.സിഐ എഡിസന്‍ കോടതിയില്‍ ഹാജരായി.

മര്‍ച്ചന്റ് അസോസിയേഷന്‍ ഗതാഗത പരിഷ്‌ക്കാരം സംബന്ധിച്ച് ചര്‍ച്ച ചെയ്യുതിനായി ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തില്‍ ഗതാഗത പരിഷ്‌ക്കരണത്തിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങണമെന്നു അംഗങ്ങള്‍ ഐക്യകണ്‌ഠ്യേന അഭിപ്രായപ്പെട്ടു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെചോദ്യം ചെയ്യുന്നതുമായ ട്രാഫിക് പരിഷ്‌ക്കാരം പുനക്രമീകരിക്കുന്നത് വരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് പൊതുയോഗം ചേരാനും തുടര്‍്ന്നു നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചു. ഭാവി സമരപരിപാടികള്‍ എട്ടിന് നടക്കുന്ന പ്രതിഷേധ പൊതുയോഗത്തില്‍ പ്രഖ്യാപിക്കാനും തീരുമാനമായി. സംഘടനയുടെ അംഗങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ബോര്‍ഡുകള്‍ വ്യാപാരികള്‍ക്ക് തന്നെവിനയാകുതിനാല്‍ ഇനി മുതല്‍ അംഗങ്ങള്‍ ബോര്‍ഡുകള്‍ സ്‌പോസര്‍ ചെയ്യരുതെന്നു യോഗത്തില്‍ തീരുമാനമായി. ശനിയാഴ്ച രാവിലെ 10.30 വരെ വ്യാപാരസ്ഥാപനങ്ങള്‍ മുടക്കമായിരിക്കും. യോഗത്തില്‍ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ് അധ്യക്ഷനായി. സെക്രട്ടറി ജോജി തോമസ്, ട്രഷറര്‍ കെ.കെ സേതുമാധവന്‍, കെ.കെ നടരാജന്‍, എ.കെ മുഹമ്മദ് ഫറുഖ്, പി.എം അബ്ദുള്‍ ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

thahani steels

Comments are closed.