ചാവക്കാട് : ചക്കംകണ്ടത്ത് ഉപേക്ഷിക്കാൻ ശ്രമിച്ച ബാർബർ ഷോപ്പ് മാലിന്യം നാട്ടുകാർ പിടികൂടി. ചാവക്കാട് സമുദ്ര റെസ്റ്റോറന്റിന് സമീപമുള്ള ബാർബർ ഷോപ്പിലെ മാലിന്യമാണ് ഇവിടെ വലിച്ചെറിയാൻ കൊണ്ടുവന്നത്. പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക് കെട്ടുകൾ നാട്ടുകാർ കൊണ്ടുവന്നവരെക്കൊണ്ട് തന്നെ എടുപ്പിച്ചു. മാലിന്യവുമായി എത്തിയ വാഹനം ഉൾപ്പെടെ മൂന്നു പേരെ ചാവക്കാട് പോലീസിന് കൈമാറി. മാലിന്യ നിറച്ച വണ്ടി പിന്നീട്  ഗുരുവായൂർ മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു.
നാട്ടുകാരായ പോക്കാക്കില്ലത്ത് ഷാജി, പുളിക്കൽ ഷംസുദ്ദീൻ, ഇമാം മുദ്ദീൻ, വാർഡ് കൗൺസിലർ ലതാ പ്രേമൻ എന്നിവരും പരിസരവാസികളായ ചെറുപ്പക്കാരും ചേർന്നാണ് പിടികൂടിയത്.