ചാവക്കാട്: വീട് നിർമ്മാണത്തിനിടയിൽ  താഴെ വീണ് രണ്ടു പേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാൾ സ്വദേശികളായ ഐനൂർ (25), ജാസിം (20) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരുവരെയും  ചാവക്കാട് ടോട്ടൽ കെയർ ഹെൽപ്പ് ലൈൻ പ്രവർത്തകർ തൃശൂരിലെ  സ്വകാര്യ ആശുപത്രയിലെത്തിച്ചു. ഞായറാഴ്ച്ച 2.45 ഓടെ പാലയൂർ അങ്ങാടിത്താഴം ജുമാ മസ്ജിദിനു മുൻപിൽ നിർമ്മാണം നടക്കുന്ന വീടിന്‍റെ രണ്ടാം നിലയിൽ നിന്നാണ് ഇരുവരും വീണത്.