മന്ദലാംകുന്ന് : ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്‍റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന ഉമോജ -2k19 ന്‍റെ ഭാഗമായി സൌഹൃദ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന മത സൗഹാര്‍ദ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
ഫാദർ പത്രോസ് (പ്രിൻസിപ്പാൾ, ബഥനി സ്കൂൾ ), സ്വാമി ഹരിനാരായണൻ, അബ്ദുൽ സിയാർ (പ്രിൻസിപ്പാൾ, തഖ്‌വ സ്കൂൾ ) എന്നിവർ സൗഹാർദ പ്രഭാഷണം നടത്തി.
ജെ എസ് കെ എ തൃശൂർ ജില്ലാ ചീഫ് ട്രൈനെർ ഷിഹാൻ ഷാജിലി അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ അധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ഇഖ്ബാൽ മാസ്റ്റർ വിതരണം ചെയ്തു. അവശത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതിയുടെ ഔദ്യോഗീക ഉദ്‌ഘാടനം വടക്കേകാട് എസ് ഐ പ്രദീപ്‌ കുമാർ നിർവഹിച്ചു. പരിസ്ഥിതി വാരാചരണത്തിനു തുടക്കം കുറിച്ച് കൊണ്ട് ഡ്രാഗൺ കരാട്ടെ ക്ലബ് നടത്തിയ വൃക്ഷതൈ വിതരണം സാധു സംരക്ഷണ സമിതി പ്രസിഡന്റ് കെ എ മൊയ്തുണ്ണി നിർവഹിച്ചു.
മികച്ച വിദ്യാർത്ഥികൾകുള്ള പ്രത്യേക പുരസ്കാരം സെൻസെയ് മുഹമ്മദ്‌ സ്വാലിഹ് വിതരണം ചെയ്തു. ഹൈദർ അലി, സുരേന്ദ്രൻ, വഹാബ്  സെൻസെയ്‌ അംജിത് ഖാൻ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ : സൌഹൃദ സംഗമത്തില്‍ സ്വാമി ഹരിനാരായണന്‍ സംസാരിക്കുന്നു