ചാവക്കാട് : സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രധാനാധ്യാപികയും പാലയൂർ സ്വദേശിയുമായ വി.ജെ. ജെസി ടീച്ചർ ഏറ്റുവാങ്ങി. തൊടുപുഴ ഭരണങ്ങാനം ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഫെഡറേഷൻ കേരളാ ഘടകം പ്രസിഡൻറ് കോന്നിയൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. 2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജെസി ടീച്ചറെ  അവാർഡിന് തിരഞ്ഞെടുത്തത്. നൂറിൽ താഴെമാത്രം വിദ്യാർഥികളുണ്ടായിരുന്ന തീരദേശ മേഖലയിലെ ഈ വിദ്യാലയം ഇരുന്നൂറോളം വിദ്യാർഥികളുമായി ജില്ലയിലെ മാതൃകാ വിദ്യാലയമായിരിക്കുകയാണ്.
പാലയൂർ ചിറ്റിലപ്പിള്ളി ആന്റണിയുടെ ഭാര്യയാണ് ജെസി ടീച്ചർ.

ഫോട്ടോ :  –  ‘ഗുരുശ്രേഷ്ഠ അവാർഡ്’ റോഷി അഗസ്റ്റിൻ എം.എൽ.എയിൽ നിന്നും വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രഥമാധ്യാപിക വി.ജെ. ജെസി ടീച്ചർ ഏറ്റുവാങ്ങുന്നു