പുന്നയൂർ: -മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും പുസ്തക സമാഹരണ വർഷാചരണ ഉദ്ഘാടനവും നടന്നു. വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ നടന്ന പരിപാടി സാഹിത്യകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് വിൻ ഷെയർ ലൈബ്രറി നല്കുന്ന പുസ്തകങ്ങൾ മുൻ പ്രസിഡണ്ട് ഷാജി ഹംസ പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മാലിക്കുളം, എസ്.എം.സി വൈസ്‌ ചെയർമാൻ വി.എ അബൂബക്കർ എന്നിവർക്ക് നല്കി. വായന ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരം പ്രശസ്ത കലാകാരൻ വിജേഷ് മന്ദലാംകുന്ന്, കെ.സി മുഹമ്മദാലി, അസീസ് മന്ദലാംകുന്ന് എന്നിവർ നല്കി. ലൈബ്രറി പ്രസിഡണ്ട് പി.കെ സുഹൈൽ, ജനറൽ സെക്രട്ടറി ഷിബിലി ഷുക്കൂർ, പ്രതിനിധികളായ പി.എസ് അബ്ദുൽ നൂർ, ഇ.എസ് ഷഹൽ ഹമീദ്, പി.എ അഷ്ഫാഖ് എന്നിവർ പങ്കെടുത്തു