ചാവക്കാട് :  വെളിയങ്കോഡ് ലോക്കിന്‍റെ അറ്റകുറ്റപണികള്‍ നടത്താന്‍ അടിയന്തിര നടപടികള്‍ സീകരിക്കണമൊവശ്യപ്പെട്ട്  പൊന്നാനി എം എല്‍ എയും സ്പീക്കറുമായ  പി ശ്രീരാമകൃഷ്ണനു   ചാവക്കാട് ബ്‌ളോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി നിവേദനം നല്‍കി. കനോലി കനാലിനു കുറുകെ ഒരുമനയൂര്‍ മൂന്നാം കല്ലിലും, വെളിയങ്കോഡുമായി രണ്ടുലോക്കുകളാണ് നിലവിലുള്ളത്. എം എ അബൂബക്കഹാജിയുടെ ശ്രമഫലമായി 45 ലക്ഷത്തോളം രൂപ ഇറിഗേഷന്‍വകുപ്പ് മൂന്നാം കല്ല് ലോക്കിന്റെ പണികള്‍ക്കായി അനുവദിച്ചു. എന്നാല്‍ വെളിയങ്കോഡ് ലോക്കിന്റെ അറ്റകുറ്റപണികള്‍ കൂടെ നടത്തിയാലെ കനോലി കനാലിലേക്കു കയറുന്ന ഉപ്പുവെള്ളം പൂര്‍ണമായും തടയാന്‍ കഴിയൂ. കനോലി കനാലിലേക്കു ഉപ്പുവെള്ളം കയറാതിരിക്കാന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് ചേറ്റുവക്കടുത്ത് മൂന്നാം കല്ലിലും, പോന്നാനിക്കടുത്ത് വെളിയം കോഡും ലോക്കുകള്‍ സ്ഥാപിച്ചത്. യഥാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ലോക്കുകര്‍ തകര്‍ച്ചയുടെ വക്കിലാണ്.  ഇരു ലോക്കിലൂടെയും ഉപ്പുവെള്ളം കയറി  കനോലി കനാലിലും, അനുബന്ധ പുഴകളിലും, തോടുകളും, കിണറുകളും, കുളങ്ങളടക്കമുള്ള ശുദ്ധ ജല  സ്രോതസ്സുകള്‍ നശിക്കുകയാണ്.