ചാവക്കാട്: ചാവക്കാട് നഗരസഭയുടെ കനോലികനാല്‍ മാലിന്യമുക്തമാക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തി. ചാവക്കാട് നഗരസഭാ വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് സലാമിന്റെ നേതൃത്വത്തില്‍ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് രംഗത്തിറങ്ങിയത്. പ്ലക്കാര്‍ഡുകളുമായി കനോലികനാല്‍ തീരത്തെ വീടുകളിലെത്തി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു.