ഗുരുവായൂര്‍ : ക്ഷേത്രനഗരിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഖില ഭാരത ശ്രീ ഗുരുവായൂരപ്പ തീര്‍ത്ഥാടക ക്ഷേമസമിതി ആവശ്യപെട്ടു. രാവിലെ അര മണിക്കൂറും വൈകീട്ട്  കാല്‍ മണിക്കൂറും മാത്രമാണ് ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത്. ഫെബ്രുവരിയാകുന്നതോടെ ഇതും നില്‍ക്കും. ഇരുപത് ശതമാനം വെള്ളം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിലവിലുള്ള പദ്ധതി പ്രകാരം വെള്ളം ലഭിക്കാത്തതിനാല്‍ കടല്‍ ജലം സംസ്‌കരിച്ച് കുടിവെള്ളം ലഭിക്കാന്‍ നടപടിയെടുക്കണമെന്ന്  പ്രസിഡന്റ് കെ.ജി.സുകുമാരന്‍ ആവശ്യപെട്ടു.