ചാവക്കാട് : ചാവക്കാട് നഗരസഭ മണത്തല സ്കൂളിൽ ദുരിതാശ്വാസ കേമ്പ് തുറന്നു. വീടുകളിൽ വെള്ളം കയറിയ തെക്കഞ്ചേരി, വഞ്ചിക്കടവ്, ബസ്റ്റാണ്ടിനു പിറകു വശം, മടെക്കടവ് മേഖലയിൽ നിന്നുള്ള പതിമൂന്നോളം കുടുംബങ്ങളിൽ നിന്നായി അറുപതോളം പേർ ഇതുവരെ കേമ്പിൽ എത്തിയിട്ടുണ്ട്. കൂടുതൽ കുടുംബങ്ങൾ കേമ്പിൽ എത്തിക്കൊണ്ടിരിക്കുന്നു.
നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, സെക്രട്ടറി ഡോ. ടി എൻ സിനി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പോൾ തോമസ്, ഷമീർ (കേമ്പ് ഇൻചാർജ് ), ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ ശിവ പ്രസാദ്, റിജേഷ്, വസന്ത്, ശംഭു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, കൗൺസിലർമാരായ എ എച്ച് അക്ബർ മഞ്ജുള ജയൻ, ബുഷ്‌റ ലത്തീഫ് എന്നിവർ കേമ്പിൽ നേതൃത്വം നൽകുന്നുണ്ട്.

ഫോട്ടോ : മണത്തല സ്കൂൾ കേമ്പ് സജ്ജീകരണങ്ങൾ വിലയിരുത്തുന്ന നഗരസഭാ ഉദ്യോഗസ്ഥർ