ചേറ്റുവ: രണ്ടു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയെ തുടർന്ന് ചേറ്റുവയുടെ വിവിധ പ്രേദേശങ്ങളായ മന്നത്തു കോളനി, ടിപ്പു കോട്ട പരിസരം, ചിപ്‌ളിമാട്‌, കിഴക്കുംപുറം വി എസ് കേരളീയൻ റോഡ് പരിസരം, കടപ്പുറം പഞ്ചായത്തിലെ ചുള്ളിപ്പാടം പ്രേദേശം, അടിത്തിരുത്തി, തൊട്ടാപ്പ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ മഴവെള്ളം ഒഴുകി പോകാൻ പറ്റാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. വെള്ളം കെട്ടിനിൽക്കുന്നത് മൂലം വീടിന്റ തറക്കു വിള്ളൽ അനുഭവപ്പെടുന്നതായും പറയുന്നു. വ തോടുകളും മറ്റും നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് തോടിനു സമീപമുള്ള വീടുകളിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ ഇവിടെയുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. കക്കൂസ് ടാങ്കുകൾ മഴവെള്ളത്താൽ നിറഞ്ഞു പല വീടുകൾക്ക് ചുറ്റും കക്കൂസ് മാലിന്യം നിറഞ്ഞു നിൽക്കുകയാണ്. കെട്ടി നിൽക്കുന്ന വെള്ളം ഒഴുകി പോകുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ :  കനത്ത മഴയെ തുടർന്ന് തൊട്ടാപ്പ് ഭാഗത്തു വീടുകൾക്ക് ചുറ്റും മഴ വെള്ളം കെട്ടിനിൽക്കുന്നതിന്റെ ദൃശ്യം.