ചാവക്കാട്: വായനദിനത്തോടനുബന്ധിച്ച് വി വണ്‍ ആര്‍ട്‌സ് സ്‌പോട്‌സ് ക്ലബ് അകലാട് ബദര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. മലയാളിയെ വായന പഠിപ്പിച്ച പി എന്‍ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ലഘുലേഘ വിതരണം ചെയ്യുകയും ചെയ്തു. ഇക്ബാല്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിസിഡണ്ട് ഫാസില്‍ ആലത്തയില്‍ അദ്ധ്യക്ഷത വഹിച്ചു. സലാം കേഞ്ചാടത്ത്, നസീം പുന്നയുര്‍, സലീം കുന്നംമ്പത്ത്, ഷക്കീര്‍ കൂളിയാട്ട് എന്നിവര്‍ സംസാരിച്ചു.