ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, കറണ്ട് ചാർജ്ജ് വർദ്ധിപ്പിച്ചതിലും, ഇന്ധന നികുതി വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ചുകൊണ്ട് മണത്തല ഇലക്ടിസിറ്റി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ഛ്, മണത്തല കെ എസ് ഇ ബി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധസംഗമം ജില്ല സെക്രട്ടറി കെ എസ് നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച യോഗത്തിന് മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ നന്ദി പറഞ്ഞു. ശിഹാബ് കെ വി, സരസ്വതി ശങ്കരമംഗലം, ഹംസ ഗുരുവായൂർ, അക്ബർ പി കെ, മുഹമ്മദ്‌ തറയിൽ, പി എച്ച് റസാഖ്, സലീം ഗുരുവായൂർ, ഷറഫാത്, സുഹൈൽ എന്നിവർ നേതൃത്വം നൽകി.