ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റ് ഗുരുവായൂർ, എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹരിതസേന, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇൻഡ്യയുമായി ചേർന്ന് കേരള തീരത്ത് കാണുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണ പദ്ധതിയുദ്ഘാടനം  ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെ ജെയിംസ് നിര്‍വഹിച്ചു.  നാല്പത്തിരണ്ടടി നീളമുള്ള തിമിംഗല സ്രാവിന്റെ മാതൃകയുടെ പ്രദർശനം ഹെഡ്മാസ്റ്റർ വി ഒ ജെയിംസ് നിർവഹിച്ചു. സി എൽ ജെയിക്കബ്, സാന്റി ഡേവീഡ്, ബെന്നി കൈതാരത്ത്, മാത്യൂസ് പി അബ്രഹാം എന്നിവർ  സംസാരിച്ചു