ഗുരുവായൂർ : നെന്മിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് സ്വദേശിനി വിജയ(52) ക്കാണ് പരിക്കേറ്റത്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മിനി ബലറാം ക്ഷേത്രത്തിനു സമീപം കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തലക്ക് പരിക്കേറ്റ വിജയയെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.