ചാവക്കാട് : സുശക്ത രാഷ്ട്രവും സുരക്ഷിത സമൂഹവും നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിസ്ഡം യൂത്ത് തൃശൂർ ജില്ലാ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.
യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ തൃശൂർ ജില്ലാ സമിതി മാർച്ച് 31 ഞായറാഴ്ച്ച നടക്കുന്ന യുവജനസമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പ്രസിഡണ്ട് ഷാഫി സ്വബാഹി അധ്യക്ഷത വഹിച്ചു.
ദേശസ്നേഹവും പരസ്പര ബഹുമാനവും ധാർമികതയും കൈകൊള്ളുന്ന യുവതലമുറയെ വാർത്തെടുക്കാനാണ് സമൂഹം ശ്രദ്ധിക്കേണ്ടതെന്ന് സമ്മേളനം വിലയിരുത്തി. വർഗീയത ഇളക്കിവിട്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരിൽ ആശയപരമായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഈ വിഷയത്തിൽ ഒന്നിച്ചുള്ള മുന്നേറ്റത്തിന് മതേതര കക്ഷികൾ ഐക്യപ്പെടണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
യുവജനസമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം സന്ദേശ പ്രയാണം, വീഡിയോ പ്രസന്റേഷൻ, ടോക്ക് ഷോ, മേഖലാ – ശാഖാ ക്യാമ്പ്, വിസ്ഡം കിയോസ്ക്, ഖുർആൻ പ്രഭാഷണങ്ങൾ, മെസ്സേ ജ് ട്രീ, മേസ്സേ ജ് കോർണർ, ഒരുമ കുടുംബ സംഗമം, എൽ സി ഡി പ്രദർശനം, തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.
വിസ്ഡം ജില്ലാ ജോയിൻ സ്ക്രട്ടറി മുഹമ്മദ് വടക്കേക്കാട്, ജില്ലാ സെക്രട്ടറി ഹാരിസ് കെ ഐ, ജില്ലാ ഭാരവാഹികളായ ഫസീഹ് തിരുനല്ലൂർ, നിസാർ കെ അബു , റംഷാദ് സ്വലാഹി, മൻസൂർ കൊപ്രക്കളം, ഡോ. നഹീൽ എന്നിവർ പ്രസംഗിച്ചു.