ചാവക്കാട് : കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനുവരി 1 ന്  നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ  അക്ബർ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ്
ഗുരുവായൂർ മേഖലയിൽ നിന്ന് 1200 പേരെ വനിതാ മതിലിൽ പങ്കാളികളാക്കും. കേരള മഹിള സംഘം ജില്ല കമ്മിറ്റി അംഗം ഗീത രാജൻ അദ്ധ്യക്ഷത വഹിച്ചു.
സിന്ധു ബാബു ( ജനാധിപത്യ മഹിള അസോസിയേഷൻ ), ബിന്ദു പുരുഷോത്തമൻ ( കേരള മഹിള സംഘം ), അജിത ഗോപാലകൃഷ്ണൻ (മഹിള കോൺഗ്രസ്സ് (എസ്) ), രാഗി എസ് വാര്യർ ( ജനതാദൾ എസ് വനിതാ വിഭാഗം ),  എൽ ഡി എഫ്  നേതാക്കളായ എം സി സുനിൽ കുമാർ, കെ എ ജേക്കബ്ബ്, എം മോഹൻദാസ്, പി എം പെരുമാൾജി എന്നിവർ സംസാരിച്ചു.
ബിന്ദു പുരുഷോത്തമൻ(സംഘാടക സമിതി ചെയർമാൻ), അജിത ഗോപാലകൃഷ്ണൻ,  വി. എസ് രേവതി ടീച്ചർ, എം . രതി ടീച്ചർ, രാഖി എസ് വാര്യർ, ലത പുഷ്കരൻ, നിമ്മി സജീവ് (വൈസ് ചെയർമാൻമാർ), സിന്ധു ബാബു (കൺവീനർ),   ജിഷ സുമേഷ്, പി . വി സുരുചി, പി . എം സത്യഭാമ, രതി ജനാർദ്ദനൻ, സുജ അരവിന്ദൻ , ശ്രീജ സുഭാഷ്  (ജോ . കൺവീനർമാർ) എന്നിവർ ഭാരവാഹികളായി 301 അംഗ സംഘാടക സമിതിയ്ക്കും രൂപം നൽകി.